പ്രഥമാധ്യാപകന്‍ വി.വി.രാമകൃഷ്ണന് യാത്രയയപ്പ് നല്കി
മാലോത്തുകസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകന്‍ വി.വി.രാമകൃഷ്ണന് അധ്യാപക-രക്ഷാകര്‍തൃസമിതി യാത്രയയപ്പ് നല്‍കി. വാര്‍ഡംഗം റോസിലിന്‍ സിബി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉപഹാരം നല്‍കി. ലീല കുഞ്ഞിക്കണ്ണന്‍, ബിജു ജോസഫ്, ജിതേഷ് തോമസ്, ടി.കെ.എവുജിന്‍, പി.കെ.വിശാലാക്ഷി, വി.നളിനി, ജയ റെജികുമാര്‍, കെ.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ഷോണി കെ.ജോര്‍ജ് സ്വാഗതവും പി.എ.സബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.