മത സൗഹാർദത്തിന്റെ പാതയിൽ
മാലോം കൂലോം ഭഗവതി ക്ഷേത്രത്തില്‍ മാപ്പിളതെയ്യത്തിന്റെ ബാങ്കുവിളിയും നിസ്കാരകര്‍മവും നടന്നപ്പോള്‍ മതസൌഹാര്‍ദത്തിന്റെ മണിനാദം മുഴക്കി വിശ്വാസികള്‍ ഒന്നടങ്കം വണങ്ങി. ക്ഷേത്രത്തിലെ കളിയാട്ട ഉല്‍സവത്തിന്റെ ഭാഗമായാണ് ഇന്നലെ ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചാമുണ്ഡി തെയ്യത്തിനൊപ്പം വാളും പരിചയും ഉയര്‍ത്തി നൃത്തച്ചുവടുകള്‍ വച്ചത്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാലോം ജന്മി കുടുംബത്തില്‍ കാര്യസ്ഥനായെത്തിയ മുക്രിപോക്കറെ അപവാദപ്രചാരണം നടത്തി കൊലപ്പെടുത്തുകയും പിന്നീട് തെയ്യക്കോലമായി പുനര്‍ജനിച്ചുവെന്നാണ് ഐതിഹ്യം. മലയ വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഇവിടെ തെയ്യക്കോലധാരികള്‍. എന്നാല്‍ മാപ്പിളത്തെയ്യവും ചാമുണ്ഡിയും കെട്ടിയാടുന്നത് മാവിലന്‍ സമുദായക്കാരാണ്. തലപ്പാവ്, താടി, കൈലി മുണ്ടുമാണ് വേഷം. പുകയിലയും വെറ്റിലടക്കയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു നേര്‍ച്ചകള്‍.
കടപാട്: Malom - "The Coorg of Kerala"
Featured , മത സൗഹാർദം , മതപരം , വാർത്തകൾ
0 comments :
Post a Comment