സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അമിതനിരക്ക് വാങ്ങുന്ന അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടി വരുന്നു
സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അമിതനിരക്ക് വാങ്ങുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വരുന്നു. കൂടുതല്‍ തുക ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങളെ കണ്ടെത്തുന്നതിന് സംസ്ഥാനതലത്തില്‍ കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ വിജിലന്‍സ് ടീമിന് രൂപം നല്‍കി. വിവിധകേന്ദ്രങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന തുടങ്ങി.
അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കുന്ന വില്ലേജ് ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സേവനനിരക്ക് വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. വരുമാനസര്‍ട്ടിഫിക്കറ്റ്, ജാതിസര്‍ട്ടിഫക്കറ്റ്, ഉള്‍പ്പെടെയുള്ള റവന്യൂ സര്‍ട്ടിഫിക്കറ്റിന് സേവനനിരക്ക് 17 രൂപയും പ്രിന്റ് ഔട്ട്, സ്‌കാനിങ് എന്നിവയ്ക്ക് പേജ് ഒന്നിന് രണ്ടുരൂപയുമാണ് നിരക്ക്. ഇതില്‍ കൂടുതല്‍ തുക വാങ്ങുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുമെന്ന് അക്ഷയ അസിസ്റ്റന്റ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു.
വിവിധസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ ആധാര്‍ കാര്‍ഡിനു വേണ്ടിയുള്ള പുതിയ രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്. ആധാര്‍ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്ന അക്ഷയ സംരംഭകരുടെ ആധാര്‍യന്ത്രത്തിന്റെ രജിസ്‌ട്രേഷന്‍ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അമിത ഫീസ് വാങ്ങുന്ന, പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന, സേവനങ്ങള്‍ പൂര്‍ണ തോതില്‍ നല്‍കാത്ത അക്ഷയകേന്ദ്രങ്ങളെ സംബന്ധിച്ച് പരാതി നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി.
അക്ഷയ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക്: അക്ഷയകേന്ദ്രങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ അറിയുന്നതിനും പരാതി അയക്കുന്നതും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. www.akshaya.kerala.gov.in/helpdesk എന്ന ലിങ്കിലൂടെ പരാതി അയക്കാം. പരാതികള്‍ സംസ്ഥാനതലത്തില്‍ പരിശോധിച്ച് പരിഹാരം കാണാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്.
വിവിധ ബ്ലോക്കിലുള്ള അക്ഷയ കേന്ദ്രങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍
ഫോണ്‍: അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്- 04994-231810,
കാറഡുക്ക, കാഞ്ഞങ്ങാട്- 9895432962,
പരപ്പ - 9847371639,
നീലേശ്വരം- 8943068999,
കാസര്‍കോട് -9446774551,
മഞ്ചേശ്വരം- 9446297607.
കടപാട് : Mathrubhumi

0 comments :
Post a Comment