മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറായി പോലീസ് മേധാവി
പോലീസും കാഞ്ഞങ്ങാട് ദീപ ആസ്പത്രിയും ചേര്‍ന്നു കൊന്നക്കാട്ടു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മുഖ്യപരിശോധകനായെത്തിയത് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്. ചീട്ടെഴുതി പരിശോധിച്ച് ചികിത്സനിര്‍ദേശിക്കുന്നത് പോലീസ് അധികാരിയാണെന്നറിയാതെയാണ് അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്ന് ക്യാമ്പിലേക്ക് രോഗികളെത്തിയത്. ജനറല്‍ മെഡിസിനും ഗൈനക്കോളജിയുമുള്‍പ്പെടെ അഞ്ചുഡോക്ടര്‍മാര്‍ വേറെയുമുണ്ടായിരുന്നു. 150-ലേറെ രോഗികള്‍ കൊന്നക്കാട് എല്‍.പി.സ്‌കൂളില്‍ നടന്ന ക്യാമ്പിലെത്തി.
ക്യാമ്പ് ഉദ്ഘാടനവും എസ്.പി.നിര്‍വഹിച്ചു. പഞ്ചായത്തു പ്രിസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. അഡ്വ. പി.പ്രഭാകരന്‍, ഡിവൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്, എല്‍.സുരേന്ദ്രന്‍, കെ.വി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. സി.ഐ. ടി.പി.സുമേഷ് സ്വാഗതം പറഞ്ഞു.
കടപാട്: Mathrubhumi

0 comments :
Post a Comment