Writing the History of Malom,(671533) Kasragod, Kerala, India

Friday, 27 March 2015

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട

 

സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട: മാതാപിതാക്കള്‍ പലപ്പോഴും ശ്രദ്ധിക്കാതെ പോകുന്ന
ഈ കൊച്ചു അശ്രദ്ധക്ക്  പലപോഴും വലിയ വിലകൊടുക്കേണ്ടിവരും

ഈ കൊച്ചു കര്യം നമ്മുടെ മക്കളുടെ നമക്കായി... Share ചെയുക

Wednesday, 25 March 2015

പ്രഥമാധ്യാപകന്‍ വി.വി.രാമകൃഷ്ണന് യാത്രയയപ്പ് നല്കി

മാലോത്തുകസബ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകന്‍ വി.വി.രാമകൃഷ്ണന് അധ്യാപക-രക്ഷാകര്‍തൃസമിതി യാത്രയയപ്പ് നല്‍കി. വാര്‍ഡംഗം റോസിലിന്‍ സിബി അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉപഹാരം നല്‍കി. ലീല കുഞ്ഞിക്കണ്ണന്‍, ബിജു ജോസഫ്, ജിതേഷ് തോമസ്, ടി.കെ.എവുജിന്‍, പി.കെ.വിശാലാക്ഷി, വി.നളിനി, ജയ റെജികുമാര്‍, കെ.സി.സെബാസ്റ്റ്യന്‍ എന്നിവര്‍ സംസാരിച്ചു. ഷോണി കെ.ജോര്‍ജ് സ്വാഗതവും പി.എ.സബാസ്റ്റ്യന്‍ നന്ദിയും പറഞ്ഞു.

Tuesday, 24 March 2015

മെഡിക്കല്‍ ക്യാമ്പില്‍ ഡോക്ടറായി പോലീസ് മേധാവി

പോലീസും കാഞ്ഞങ്ങാട് ദീപ ആസ്​പത്രിയും ചേര്‍ന്നു കൊന്നക്കാട്ടു നടത്തിയ സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ മുഖ്യപരിശോധകനായെത്തിയത് ജില്ലാ പോലീസ് മേധാവി ഡോ.എ.ശ്രീനിവാസ്. ചീട്ടെഴുതി പരിശോധിച്ച് ചികിത്സനിര്‍ദേശിക്കുന്നത് പോലീസ് അധികാരിയാണെന്നറിയാതെയാണ് അതിര്‍ത്തിഗ്രാമങ്ങളില്‍ നിന്ന് ക്യാമ്പിലേക്ക് രോഗികളെത്തിയത്. ജനറല്‍ മെഡിസിനും ഗൈനക്കോളജിയുമുള്‍പ്പെടെ അഞ്ചുഡോക്ടര്‍മാര്‍ വേറെയുമുണ്ടായിരുന്നു. 150-ലേറെ രോഗികള്‍ കൊന്നക്കാട് എല്‍.പി.സ്‌കൂളില്‍ നടന്ന ക്യാമ്പിലെത്തി.
ക്യാമ്പ് ഉദ്ഘാടനവും എസ്.പി.നിര്‍വഹിച്ചു. പഞ്ചായത്തു പ്രിസിഡന്റ് രാജു കട്ടക്കയം അധ്യക്ഷതവഹിച്ചു. അഡ്വ. പി.പ്രഭാകരന്‍, ഡിവൈ.എസ്.പി. ഹരിശ്ചന്ദ്ര നായിക്, എല്‍.സുരേന്ദ്രന്‍, കെ.വി.ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. സി.ഐ. ടി.പി.സുമേഷ് സ്വാഗതം പറഞ്ഞു.

കടപാട്: Mathrubhumi  

Monday, 23 March 2015

തണ്ണിമാത്തന്റെ രഹസ്യക്കുട്ട്!!!



മനുഷ്യനെ മാനിക്കാതെ പണത്തെ മാത്രം സേവിച്ചാൽ... വേനലിനെ ചെറുക്കൻ നാമെല്ലാം ആശയിക്കുന്ന തണ്ണിമത്തൻ പണി വരുന്ന വഴികൾ

Saturday, 21 March 2015

അഭിന്ദനങ്ങള്‍ Ranjith Raveendran



കഠിനാധ്വാത്തിന്റെ ഫലം... അഭിന്ദനങ്ങള്‍...
 
മാലോത്ത്‌ കസ്ബയ്ക്ക് ഒരു പൊന്‍തൂവല്‍ കൂടി !! അഭിനന്ദനങ്ങള്‍ !! സബ് ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് Ranjith Raveendran

Dear Sir, we are proud of your achievement... we look up to you for  your heard work, may you become an icon of truth and justice...

കുട്ടിക്കാല ഓർമകൾ




സ്കൂളിലേക്ക് പോകുമ്പോഴും തിരിച്ചുവീട്ടിലേക്ക് 
വരുമ്പോഴും കളിച്ചുനടന്ന ഇടവഴികൾ
കുട്ടിക്കാല ഓർമകൾ

Friday, 20 March 2015

സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അമിതനിരക്ക് വാങ്ങുന്ന അക്ഷയകേന്ദ്രങ്ങള്‍ക്കെതിരെ നടപടി വരുന്നു

സര്‍ക്കാര്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് അമിതനിരക്ക് വാങ്ങുന്ന അക്ഷയ കേന്ദ്രങ്ങള്‍ക്കെതിരെ നടപടി വരുന്നു. കൂടുതല്‍ തുക ഈടാക്കുന്ന അക്ഷയകേന്ദ്രങ്ങളെ കണ്ടെത്തുന്നതിന് സംസ്ഥാനതലത്തില്‍ കേരള സ്റ്റേറ്റ് ഐ.ടി. മിഷന്‍ വിജിലന്‍സ് ടീമിന് രൂപം നല്‍കി. വിവിധകേന്ദ്രങ്ങളില്‍ ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന തുടങ്ങി. 
അക്ഷയകേന്ദ്രങ്ങളിലൂടെ നല്‍കുന്ന വില്ലേജ് ഓഫീസ് സര്‍ട്ടിഫിക്കറ്റുകള്‍ക്ക് സേവനനിരക്ക് വാങ്ങുന്നതായി പരാതി ഉയര്‍ന്നിരുന്നു. വരുമാനസര്‍ട്ടിഫിക്കറ്റ്, ജാതിസര്‍ട്ടിഫക്കറ്റ്, ഉള്‍പ്പെടെയുള്ള റവന്യൂ സര്‍ട്ടിഫിക്കറ്റിന് സേവനനിരക്ക് 17 രൂപയും പ്രിന്റ് ഔട്ട്, സ്‌കാനിങ് എന്നിവയ്ക്ക് പേജ് ഒന്നിന് രണ്ടുരൂപയുമാണ് നിരക്ക്. ഇതില്‍ കൂടുതല്‍ തുക വാങ്ങുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കുമെന്ന് അക്ഷയ അസിസ്റ്റന്റ് ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍ പറഞ്ഞു. 
വിവിധസര്‍ക്കാര്‍ സേവനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ ആധാര്‍ കാര്‍ഡിനു വേണ്ടിയുള്ള പുതിയ രജിസ്‌ട്രേഷന്‍ പൂര്‍ണമായും സൗജന്യമാണ്. ആധാര്‍ രജിസ്‌ട്രേഷന്‍ ഫീസ് ഈടാക്കുന്ന അക്ഷയ സംരംഭകരുടെ ആധാര്‍യന്ത്രത്തിന്റെ രജിസ്‌ട്രേഷന്‍ മുന്നറിയിപ്പില്ലാതെ റദ്ദ് ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അമിത ഫീസ് വാങ്ങുന്ന, പൊതുജനങ്ങളോട് മോശമായി പെരുമാറുന്ന, സേവനങ്ങള്‍ പൂര്‍ണ തോതില്‍ നല്‍കാത്ത അക്ഷയകേന്ദ്രങ്ങളെ സംബന്ധിച്ച് പരാതി നല്‍കുന്നതിന് സംവിധാനം ഏര്‍പ്പെടുത്തി. 
അക്ഷയ ഓണ്‍ലൈന്‍ ഹെല്‍പ്പ് ഡെസ്‌ക്: അക്ഷയകേന്ദ്രങ്ങളെ സംബന്ധിച്ച് വിവരങ്ങള്‍ അറിയുന്നതിനും പരാതി അയക്കുന്നതും ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തി. www.akshaya.kerala.gov.in/helpdesk എന്ന ലിങ്കിലൂടെ പരാതി അയക്കാം. പരാതികള്‍ സംസ്ഥാനതലത്തില്‍ പരിശോധിച്ച് പരിഹാരം കാണാന്‍ പ്രത്യേകം ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. 
വിവിധ ബ്ലോക്കിലുള്ള അക്ഷയ കേന്ദ്രങ്ങളെക്കുറിച്ച് പരാതിപ്പെടാന്‍
ഫോണ്‍: അക്ഷയ ജില്ലാ പ്രോജക്ട് ഓഫീസ്- 04994-231810, 
കാറഡുക്ക, കാഞ്ഞങ്ങാട്- 9895432962,
പരപ്പ - 9847371639,
നീലേശ്വരം- 8943068999,
കാസര്‍കോട് -9446774551,
മഞ്ചേശ്വരം- 9446297607.

കടപാട്  : Mathrubhumi


Tuesday, 17 March 2015

ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും മരുതോംമിൽ






ബളാല്‍ ഗ്രാമപഞ്ചായത്തിലെ മരുതോം റിസര്‍വ്വ് വനത്തില്‍പ്പെട്ട കൂടംമുട്ടിയില്‍ ബി.സി 300 കാലഘട്ടത്തിലെ ബ്രാഹ്മിലി ലിപികളും, എ.ഡി 500 കാലഘട്ടത്തിലെ ജ്യാമിതീയ രൂപങ്ങളും കൊത്തിയ പാറകള്‍ കണ്ടെത്തി. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള ബ്രാഹ്മിലി ലിപികളും, ജ്യാമിതീയ രൂപങ്ങളും ഏറ്റുവും അധികം കാണപ്പെടുന്നത് ഇവിടെയാണ്.2300 വര്‍ഷം മുന്പ് ഇവിടെ ഒരു സമൂഹം ജീവിച്ചിരുന്നു എന്ന് ഇതില്‍ നിന്നും മനസ്സിലാക്കാന്‍ സാധിക്കുന്നു.
 കാലിക്കറ്റ് യൂണിവേഴ്സിറ്റി മലയാള പഠനവിഭാഗം മുന്‍ അദ്ധ്യക്ഷന്‍ പ്രൊഫ. ഡോ. ടി. പവിത്രന്‍ ബളാല്‍ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. രാജു കട്ടക്കയം, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രീ. സിബിച്ചന്‍ പുളിങ്കാലായില്‍, ശ്രീ ഗോപകുമാര്‍ മരുതോം, ഈ പുരാതന ശില കണ്ടെത്തിയ ശ്രീ കണ്ണന്‍ പാടിയില്‍, സ്ഥലം സന്ദര്‍ശിച്ചു .
മരുതോത്ത് നിന്നും വനത്തിലുടെ 5 കി. മി കാല്‍നടയായി സഞ്ചരിച്ചാല്‍ കൂടംമുട്ടിയില്‍ എത്താം, റാണിപുരം എന്ന ടൂറിസ്റ്റ് കേന്ദ്രത്തില്‍ നിന്നും ഇവിടേയ്ക്ക് 5 കി.മി ദൂരമുണ്ട്. റാണിപുരത്തുനിന്ന് റോപ്പ് വേ സര്‍വ്വീസ് ആരംഭിച്ചാല്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ എളുപ്പത്തില്‍ എത്തിച്ചേരാന്‍ സാധിക്കും. ബ്രിട്ടീഷുകാരുടെ കാലത്ത് വനത്തീലുടെ നിര്‍മ്മിച്ചിട്ടുള്ള റോഡ് ഗതാഗതയോഗ്യമാക്കിയാല്‍ മരുതോത്തു നിന്ന് വാഹനത്തിലൂടെയും ഇവിടെ എത്തിച്ചേരാം.

ചരിത്രത്തിൽ
 2300 വര്‍ഷത്തിനപ്പുറമുള്ള ബ്രാഹ്മിലിപിയും 1500 വര്‍ഷം മുമ്പുള്ള നന്ദരാജ ലിഖിതവുമാണു ഇവയെന്നു കോഴിക്കോട് സര്‍വകലാശാല മലയാളപഠനവിഭാഗം മുന്‍മേധാവിയും പുരാവസ്തു ഗവേഷകനുമായ ഡോ. പി.പവിത്രന്‍ പറഞ്ഞു. ഇത്രയധികം ശിലാലിഖിതങ്ങള്‍ ഒരിടത്തു കണ്ടെത്തുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു.
'റ' പോലുള്ള ഒരു കല്ലിലെ നാലുവരി ബ്രാഹ്മിലിഖിതം പ്രധാനപ്പെട്ടതാണെന്നാണു അഭിപ്രായം. 'സഹത. നന്ന. കേക. രരരാഹു' എന്നാണു ഇതുവായിക്കേണ്ടതെന്നും ചേരലാതരാജാവിനെ കൊലപ്പെടുത്തി നന്ദരാജാവ് യുദ്ധത്തില്‍ വിജയിച്ചതിന്റെ സൂചനയാണിതെന്നും ഡോ. പവിത്രന്‍ സൂചിപ്പിച്ചു. ഏഴിമലയ്ക്കടുത്ത പാഴി ആസ്ഥാനമായി മഗലാപുരം മുതല്‍ പാലക്കാടു വരെയുള്ള പ്രദേശങ്ങള്‍ നന്ദരാജാവിന്റെ ഭരണത്തിലായിരുന്നു.
വനത്തിനുള്ളിലെ കൂടംമുട്ടി എന്ന സ്ഥലത്തെ പാറകളിലാണ് ലിഖിതങ്ങളുള്ളത്. പ്രാചീന മനുഷ്യരുടെ ജ്യാമിതീയ അറിവുകളുടെ തെളിവാണ് ഇവയെന്ന് ഇവിടെയെത്തിയ ഗവേഷകസംഘം പറഞ്ഞു. വയനാട്ടിലെ തൊവരി എഴുത്തു പാറയിലാണു സമാനമായ രേഖപ്പെടുത്തലുകള്‍ ഉള്ളത്. കൂടംമുട്ടിയിലെ കൂടം ആകൃതിയിലുള്ള കരിങ്കല്ലുകള്‍ മിക്കതും പ്രകൃതിക്ഷോഭത്തില്‍ നിലംപതിച്ചിട്ടുണ്ട്.
റാണിപുരം ഗുഹയിലും മാനിപ്പുറത്തും കൂടംമുട്ടിയിലും കണ്ടെത്തിയ ശിലാലിഖിതങ്ങളുടെ അടിസ്ഥാനത്തില്‍ ഗവേഷണം നടത്തണമെന്നു ആവശ്യമുയര്‍ന്നു. 10 കിലോ മീറ്റര്‍ ചുറ്റളവിലാണു ഈ പ്രദേശങ്ങള്‍.
വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ പ്രദേശത്തുള്ള ആദിവാസികള്‍ക്ക് ഇവിടത്തെ ശിലാലിഖിതങ്ങളെപ്പറ്റി അറിവുണ്ട്.

Click for More Photos

കടപാട്  : Raju Kattakkayam, Mathrubhumi

Sunday, 15 March 2015

അമ്മമാർക്കായി...ഭക്ഷ്യപദാര്‍ത്ഥങ്ങളിലെ മായം

 Please Click to Watch

Saturday, 14 March 2015

ആദരാഞ്ജലികള്‍

ആദരാഞ്ജലികള്‍ ...


മാലോം.മാലോത്തെ കടുവാതൂക്കില്‍ ജോസ് അന്തരിച്ചു.സംസ്കാരം ഇന്ന് (14.03.15 ) 5 മണിക്ക് വള്ളിക്കടവ് സെന്‍റ് ജോര്‍ജ് ചര്‍ച്ച് ദേവാലയത്തില്‍.

വോളിബോള്‍ കോച്ചിംഗ് ക്യാബ്



മാലോം മൗണ്ട് സിറ്റി ക്ലബ്ബിന്‍റെ ആഭിമുഖ്യത്തില്‍ ബോളിബോള്‍ കോച്ചിംഗ് ക്യാബ് 6.4.15 മുതല്‍ 20.4.15 വരെ.

കടപാട് :  Anil Kumar

Thursday, 12 March 2015

മാറ്റങ്ങൾ




എന്നിലുണ്ടാകേണ്ട മാറ്റങ്ങളുടെ വാതിൽ  എന്നിൽനിന്നേ തുറക്കാനാവൂ. മറ്റാർക്കും പുറത്തു നന്ന്  അതു  തുറക്കാനാവില്ല. മെച്ചപ്പെട്ട ചിന്താരീതികളും പ്രവര്ത്തന ശൈയിലികളും സ്വമനസ്സാൽ നാം അർജ്ജിക്കുന്നത് മാത്രമാണ് മെച്ചപ്പെട്ട ജിവിതത്തിലേക്കുള്ള ഒരേ ഒരു മാർഗം 

Tuesday, 3 March 2015

മത സൗഹാർദത്തിന്റെ പാതയിൽ


മാലോം കൂലോം ഭഗവതി ക്ഷേത്രത്തില്‍ മാപ്പിളതെയ്യത്തിന്റെ ബാങ്കുവിളിയും നിസ്കാരകര്‍മവും നടന്നപ്പോള്‍ മതസൌഹാര്‍ദത്തിന്റെ മണിനാദം മുഴക്കി വിശ്വാസികള്‍ ഒന്നടങ്കം വണങ്ങി. ക്ഷേത്രത്തിലെ കളിയാട്ട ഉല്‍സവത്തിന്റെ ഭാഗമായാണ് ഇന്നലെ ചെണ്ടമേളത്തിന്റെ താളത്തിനൊത്ത് ചാമുണ്ഡി തെയ്യത്തിനൊപ്പം വാളും പരിചയും ഉയര്‍ത്തി നൃത്തച്ചുവടുകള്‍ വച്ചത്.
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് മാലോം ജന്മി കുടുംബത്തില്‍ കാര്യസ്ഥനായെത്തിയ മുക്രിപോക്കറെ അപവാദപ്രചാരണം നടത്തി കൊലപ്പെടുത്തുകയും പിന്നീട് തെയ്യക്കോലമായി പുനര്‍ജനിച്ചുവെന്നാണ് ഐതിഹ്യം. മലയ വണ്ണാന്‍ സമുദായത്തില്‍ പെട്ടവരാണ് ഇവിടെ തെയ്യക്കോലധാരികള്‍. എന്നാല്‍ മാപ്പിളത്തെയ്യവും ചാമുണ്ഡിയും കെട്ടിയാടുന്നത് മാവിലന്‍ സമുദായക്കാരാണ്. തലപ്പാവ്, താടി, കൈലി മുണ്ടുമാണ് വേഷം. പുകയിലയും വെറ്റിലടക്കയും കോഴിയുമാണ് മാപ്പിളത്തെയ്യത്തിനു നേര്‍ച്ചകള്‍.

കടപാട്‌: Malom - "The Coorg of Kerala"

.

.
നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക്കൻ...Sign Up for മാലോം... എന്ന കൊച്ചു ഗ്രാമം

അഭ്യർത്ഥന (Request)

സുഖമുള്ളതും നൊമ്പരം ഉണര്‍ത്തുന്നതും ആയ ഓര്‍മകളില്‍ "മാലോം ഗ്രാമം" എന്നും നിറഞ്ഞു നില്‍ക്കാൻ .

മാലോമിനെകുറിച്ച് കണ്ടതും കേട്ടതുമായ കാര്യങ്ങൾ എന്നും ഓർമ്മിക്കാൻ ഒരിടം അത്രമാത്രം

ഈ ബ്ലോഗിന്റെ നമ്മയ്ക്കും നിലനില്പിനുമായി ...

നിങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക....

Please Send articles, photos and anything and everything about MALOM to allaboutmalom@gmail.com

Popular Posts

Blog's Stats

നമ്മുടെ സ്കൂളുകൾ

  • ഓണസദ്യ - ജി.എൽ.പി.എസ്. ചുള്ളിയിൽ ഓണാഘോഷം വിവിധ പരിപാടികളോടെ ഗംഭീരമായി ആഘോഷിച്ചു. ഓണക്കളി മത്സരം പൂക്കള മത്സരം ഓണസദ്യ എന്നിവ ആ*ലോഷത്തിന്റെ ഭാഗമായി ഉണ്ടായിരുന്നു.*
    7 years ago
  • - ഗാന്ധിജയന്തി ദിനാചരണം കൊന്നക്കാട് ഗവണ്മെന്റ് എല്‍ പി സ്കൂളില്‍ ഗാന്ധിജയന്തി സമുചിതമായി ആഘോഷിച്ചു.എസ് എം സി അംഗങ്ങള്‍ സ്കൂള്‍ പരിസരം ശുചീകരിച്ച...
    10 years ago
  • -
    7 years ago
  • -
    10 years ago
  • -
    10 years ago

Blog Archive

Powered by Blogger.